കോഴിക്കോട് സർക്കാർ അഗതി മന്ദിരത്തിലെ അന്തേവാസികൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് വെട്ടേറ്റു

Advertisement

കോഴിക്കോട്: ചേവായൂരിൽ സർക്കാർ അഗതി മന്ദിരത്തിലെ അന്തേവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ബാബു എന്നയാൾക്കാണ് വെട്ടേറ്റത്. സാലുദ്ദീൻ എന്നയാളാണ് വെട്ടിയത്. ഇരുവരും സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികളാണ്. സാലുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.