മലപ്പുറം കുന്നുംപുറത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; എട്ട് വിദ്യാർഥികൾക്ക് പരുക്ക്

Advertisement

മലപ്പുറം :കുന്നുംപുറത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞു അപകടം. ഓട്ടോയിൽ ഉണ്ടായിരുന്ന എട്ടു വിദ്യാർഥികൾക്കും ഓട്ടോ റിക്ഷ ഡ്രൈവർക്കും പരുക്കേറ്റു. മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിയാപുരം സെൻട്രൽ എയുപി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.