സ്‌പോണ്‍സര്‍ഷിപ്പ്‌ വാങ്ങുന്നതിൽ എന്താണ് തെറ്റ്; പ്രതിപക്ഷത്തിന് എന്തോ അസുഖമുണ്ട്: എ കെ ബാലൻ

Advertisement

തിരുവനന്തപുരം:
സ്‌പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ കെ ബാലൻ. പ്രതിപക്ഷത്തിന് എന്തോ അസുഖമുണ്ടെന്ന് താൻ നേരത്തെ പറഞ്ഞതാണ്. കെപിസിസി ഭാരവാഹി ഇപ്പോൾ ജയിലിലാണ് ഉള്ളത്. അതാണ് ഇപ്പോൾ ഈ വിഷയം ഉയർത്തി കൊണ്ടുവരാൻ കാരണമെന്നും എ കെ ബാലൻ പറഞ്ഞു

സ്‌പോൺസർ എന്ന് പറഞ്ഞാൽ എന്താണ് എന്നത് ആദ്യം മനസ്സിലാക്കണം. സ്‌പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റ്. ഇതിനു മുൻപ് ഇവർ ആരും സ്‌പോൺസർഷിപ്പ് വാങ്ങിയിട്ടില്ലേ. എന്തിനാണ് പ്രതിപക്ഷത്തിന് ഈ അസൂയ. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ ഒരു സംഗമമാണ് ഇത്. വിദേശത്തുള്ള മലയാളികൾ വലിയ രീതിയിൽ സ്വീകരിച്ച ഒന്നാണ് ലോക കേരള സഭ, വിദേശ മലയാളികളെ ഇങ്ങനെ അവഹേളിക്കരുതെന്നും ബാലൻ പറഞ്ഞു
 

Advertisement