മംഗളൂരു ബീച്ചിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം

Advertisement

മംഗളൂരു. സോമേശ്വർ ബീച്ചിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. കാസർഗോഡ് സ്വദേശികളായ മൂന്ന് പേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരായ എഴ് പേരെ ഉള്ളാൽ പൊലീസ് അറസ്റ്റ് ചെയ്തു


മംഗളൂരുവിലെ സോമേശ്വർ ബീച്ചിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കാസർഗോഡ് സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ബീച്ചിൽ ആൺകുട്ടികളും, പെൺകുട്ടികളും ഒരുമിച്ചു ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെത്തിയ ആക്രമി സംഘം വിദ്യാർത്ഥികളോട് ബീച്ചിൽ നിന്ന് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ഇതിന് വിദ്യാർത്ഥികൾ തയ്യാറായില്ല. തുടർന്നാണ് ആക്രമണം ഉണ്ടായത്

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ ദേർളകട്ടയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉള്ളാൽ സ്വദേശികളായ എഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി സംഘത്തിലെ എഴ് പേരും വിശ്വഹിന്ദു പരിഷത് പ്രവർത്തകരാണ്