കോഴിക്കോട് . ഉള്ളിയേരി എയുപി സ്കൂളിലെ അധ്യാപകന് ദാരുണാന്ത്യം. പുതുക്കുടി പി മുഹമ്മദ് ഷെരീഫ് ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. രാവിലെ മടവൂരിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് വരുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു.
നന്മണ്ട അമ്പലപ്പുഴയിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് ഷെരീഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 39 കാരനായ ഷെരീഫ് 2016 ലാണ് ഉള്ളിയേരി എയുപി സ്കൂളിൽ അധ്യാപകനായി എത്തിയത് . സ്കൂളുകൾ തുറന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഉണ്ടായ അപകടത്തിന്റെ വേദനയിലാണ് അധ്യാപകരും വിദ്യാർത്ഥികളും. മൃതദേഹം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.