തിരുവനന്തപുരം.സംസ്ഥാനത്ത് ഈ മാസം ഏഴിന് പ്രഖ്യാപിച്ച ബസ്സ് സമരത്തിൽ ഭിന്നത രൂക്ഷം. സമരത്തിൽ 90 ശതമാനം ബസ്സുകളും പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റ്സ് അസോസിയേഷൻ അറിയിച്ചു.പ്രശ്ന പരിഹാരത്തിന് അനിശ്ചിതകാല പണിമുടക്കല്ല മാർഗമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റ്സ് അസോസിയേഷൻ പറഞ്ഞു. സംഘടനയുടെ നേതൃത്വത്തിൽ ഈ മാസം അഞ്ച് മുതൽ തിരുവനന്തപുരത്തു നിരാഹാര സമരം നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റ്സ് അസോസിയേഷൻ അറിച്ചു.അതെ സമയം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി.