ഇ പോസ് മെഷീൻ വീണ്ടും തകാരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി

Advertisement

തിരുവനന്തപുരം: ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് വിവിധ ഇടങ്ങളിൽ
റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് മെഷീൻ അപ്ഡേറ്റ് ചെയ്യുന്നതിലെ തകരാണ് കാരണം. ഇന്നലെയും ഇന്നും റേഷൻ വിതരണം തടസപ്പെട്ടു.

ഇ-പോസ് യന്ത്രത്തിലെ ആപ്ലിക്കേഷനിൽ വ്യാഴാഴ്ച പുതിയപതിപ്പു നിലവിൽ വന്നിരുന്നു. എന്നാൽ ഭൂരിഭാഗം റേഷൻകടകളിലും അത് അപ്ഡേറ്റു ചെയ്യാനായിട്ടില്ല. സംസ്ഥാനത്തെ 14,172 കടകളിൽ 7,589 ഇടത്തുമാത്രമാണു അപ്ഡേറ്റു ചെയ്യാനായത്. ഇതോടെ തുടർച്ചയായി വിതരണം തടസ്സപ്പെടുകയാണ്.

മാസങ്ങളായി റേഷൻ വിതരണം മുടങ്ങിയതോടെയാണ് 2.3 വേർഷനിൽനിന്ന് 2.4 വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാൻ തിരുമാനിചത്. പുതിയപതിപ്പ് വ്യാപാരികൾതന്നെ അപ്ഡേറ്റു ചെയ്യണമെന്നായിരുന്നു സിവിൽ സപ്ലൈസിന്റെ ഉത്തരവ്. ഇതിനുള്ള നിർദേശങ്ങൾ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും മെഷീൻ അപ്ഡേറ്റ് ചെയ്യാനോ റേഷൻ വിതരണം ചെയ്യാനോ കഴിയുന്നില്ല.