തിരുവനന്തപുരം.വർത്തമാനകാല ഇന്ത്യയിൽ മതേതരത്വം മരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ഇന്ത്യ മതേതരമാകില്ല എന്ന സന്ദേശമാണ് പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങ് നൽകുന്നത്.
ഭരണഘടന പ്രകാരം പാർലമെൻ്റിൻ്റെ ഭാഗമായ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഉദ്ഘാടനത്തിനുണ്ടായില്ല.
രാജവാഴ്ചയുടെ പ്രതീകമാണ് അവിടെ കണ്ടത്. പുതിയ ഇന്ത്യയിൽ വനിതകൾക്കും പാർശ്വവൽക്കരിപ്പെട്ടവർക്കുമുള്ള സ്ഥാനം എന്തായിരിക്കുമെന്ന് ചടങ്ങ് അടയാളപ്പെടുത്തുന്നു.
സത്യപ്രതിജ്ഞയോട് പോലും ഭരണകർത്താക്കൾ സത്യസന്ധത പുലർത്തുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സിൻ്റെ പതിനൊന്നാമത് നാഷണൽ കോൺഫറൻസ്, തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.