തൃശ്ശൂര്‍. എസ്എഫ്ഐ പ്രവര്‍ത്തകരെ ഐ.എന്‍.ടി.യുസി തൊഴിലാളികള്‍ മർദ്ദിച്ചതായി പരാതി. കട്ടിലപ്പൂവത്ത് സ്കൂളിനു മുന്നിൽ മധുരം വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്.
ഐഎൻടിയുസി തൊഴിലാളികൾ ചേർന്ന് മധുരം വിതരണം ചെയ്യുന്നത് തടയുകയും പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തുവെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. മർദ്ദനത്തിൽ 5 എസ്എഫ്ഐ നേതാക്കൾക്ക് പരിക്കേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം ശരണ്യ, അശ്വിൻ, അലൻ അഭിരാമി സൂര്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവര്‍ തൃശ്ശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. മണ്ണുത്തി കട്ടിലപുവം ജി എച്ച് എസ് എസിൽ മധുര വിതരണത്തിനിടെയായിരുന്നു സംഘർഷം.