പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; കെ. കെ. എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

Advertisement

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ. കെ. എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. ജയിലില്‍ വച്ചാണ് കെപിസിസി അധ്യക്ഷന് രാജിക്കത്ത് അയച്ചത്. കേസില്‍ ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് രാജി.
വായ്പാ തട്ടിപ്പിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലായിരുന്നു എബ്രഹാമിന്റെ അറസ്റ്റ്. വഞ്ചന, ആത്മഹത്യപ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വായ്പ്പാ തട്ടിപ്പിനെത്തുടര്‍ന്ന് കര്‍ഷകന്‍ രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എബ്രഹാം ബാങ്ക് പ്രസിഡന്റ് ആയിരുന്ന സമയത്തായിരുന്നു വായ്പ തട്ടിപ്പ് നടന്നത്. സ്ഥലം ഈടുവച്ച് വായ്പ എടുത്ത കര്‍ഷകര്‍ അറിയാതെ അവരുടെ പേരില്‍ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടുകയായിരുന്നു. 75,000 രൂപ വായ്പയെടുത്ത രാജേന്ദ്രന്റെ പേരില്‍ തട്ടിപ്പ് സംഘം 25 ലക്ഷം രൂപ കരസ്ഥമാക്കി. പലിശയടക്കം 40 ലക്ഷത്തോളം കടബാധ്യതയായതിന് പിന്നാലെയാണ് രാജേന്ദ്രന്റെ ആത്മഹത്യ.

Advertisement