ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധമാണ് തീവെക്കാൻ കാരണം; പ്രതി പോലീസിനോട്

Advertisement

കണ്ണൂർ :ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഉടനുണ്ടാകും. ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് ട്രെയിനിന് തീവെച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനമുണ്ടാക്കിയതെന്നും പ്രതി പറഞ്ഞു

കസ്റ്റഡിയിലുള്ളയാൾ തീവെപ്പിന് തൊട്ടുമുമ്പ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബിപിസിഎൽ സുരക്ഷാ ജീവനക്കാരനും മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.