ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി നിര്‍വഹിക്കും

Advertisement

കണ്ണൂര്‍.ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരിൽ. പത്തരയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാതിഥികളാവും. 759 പുരുഷന്മാരും 1184 സ്ത്രീകളും ഉള്‍പ്പെടെ 1943 തീര്‍ഥാടകരാണ് കണ്ണൂരില്‍ നിന്ന് ഹജ്ജിന് പുറപ്പെടുക. ജൂണ്‍ 23 വരെ 13 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വ്വീസ് നടത്തുക. ഒരു വിമാനത്തില്‍ 145 യാത്രക്കാർ ഉണ്ടാവും. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ആദ്യദിവസത്തെ യാത്രക്കാര്‍.