അരിയിൽ ഷുക്കൂർ വധക്കേസിൽ ഷുക്കൂറിൻ്റെ മാതാവ് ആതികക്ക് പറയാനുള്ളതു കൂടി കേൾക്കാമെന്ന് എറണാകുളം കോടതി

Advertisement

കൊച്ചി. അരിയിൽ ഷുക്കൂർ വധക്കേസിൽ ഷുക്കൂറിൻ്റെ മാതാവ് ആതികക്ക് പറയാനുള്ളതു കൂടി കേൾക്കാമെന്ന് എറണാകുളം കോടതി.
തന്നെ കൂടി വിസ്തരിക്കണമെന്നാവശ്യപ്പെട് സിബിഐ കോടതിയിൽ മാതാവ് ആതിക ഹർജി നൽകിയിരുന്നു.ഇതംഗീകരിച്ചാണ് കോടതി ഉത്തരവ്.
സിബിഐ കുറ്റപത്രത്തിൻ്റെ പകർപ്പ് മാതാവിന് കൂടി നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.പി ജയരാജൻ്റേയും, ടി വി രാജേഷിൻ്റെയും വിടുതൽ ഹർജിയിൽ എതിർപ്പുണ്ടെന്ന് ഷുക്കൂറിൻ്റെ മാതാവ് കോടതിയെ അറിയിച്ചു.

Advertisement