കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം; സവാദിന് ജാമ്യം

Advertisement

എറണാകുളം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ജാമ്യം.
50,000 രൂപയുടെ ബോണ്ടും ,രണ്ടാള്‍ ജാമ്യം, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ .


സാക്ഷികളെ സ്വാധീനിക്കരുത്, പരാതിക്കാരിയുമായി സംസാരിക്കാന്‍ ശ്രമിക്കരുത് എന്നും കോടതി നിർദേശം ഉണ്ട്. എറണാകുളം അഡിഷണൽ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മേയ് 18 നാണ് സവാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്ന് ഷൂട്ടിങ് ആവശ്യത്തിനായി എറണാകുളത്തേക്ക് വരികയായിരുന്ന സിനിമ പ്രവര്‍ത്തകയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

Advertisement