ഡോ.വന്ദനയെ ആക്രമിക്കുമ്പോള്‍ പ്രതി ലഹരിയിലല്ലായിരുന്നു , ഫോറന്‍സിക് റിപ്പോര്‍ട്ട്

Advertisement

തിരുവനന്തപുരം.ഡോ.വന്ദനയെ ആക്രമിക്കുമ്പോള്‍ പ്രതി സന്ദീപ് ലഹരിയിലല്ലായിരുന്നു എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഡോ.വന്ദന ദാസിന്റെ കൊലപാതകം സംബന്ധിച്ച് കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

പ്രതി സന്ദീപ് അക്രമംകാട്ടിയ സമയം ലഹരിയിൽ അല്ലായിരുന്നു. സംഭവ സമയം സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നില്ല. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അംശമില്ല. സന്ദീപിനു മാനസിക പ്രശ്നമില്ലെന്നും അന്വേഷണ സംഘം ഇത്‌ തെളിയിക്കുന്ന ഡോക്ടെഴ്സ് റിപ്പോർട്ടും കൈമാറിയിട്ടുണ്ട്.ആശുപത്രിയിലായിരുന്ന സന്ദീപിനെ ജയിലിലേക്ക് മാറ്റി

Advertisement