കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം

Advertisement

കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം. കോളജ് അധികൃതരുടെ മാനസിക പീഡനമെന്ന് സൂചന

കോളേജില്‍ രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധസതീഷ് (20) എന്ന വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം 9 മണിയോടെ കോളേജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.


സഹപാഠികൾ ഭക്ഷണം കഴിക്കനായിപോയ സമയം ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.
ശ്രദ്ധയുടെ മൊബൈൽ ഫോൺ രണ്ടു ദിവസം മുമ്പ് അധ്യാപകർ പിടിച്ചു വച്ചിരുന്നു.
ഇതുൾപ്പടെ വിദ്യാർത്ഥിനിക്ക് കോളേജിൽ നിന്നും നിരവധി മാനസിക സമ്മർദ്ദങ്ങൾ നേടേണ്ടി വന്നതായാണ് സൂചന.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
പോലീസ് അന്വേഷണം പുരോഗമിക്കുകയാണ് .
ശ്രദ്ധയുടെ സംസ്‍കാരം ഇന്നലെ തൃപ്പൂണിതുറയിൽ നടന്നു.

.

Advertisement