തൃശ്ശൂര്‍.വിയ്യൂർ സബ് ജയിലില്‍ കൊലക്കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തൃശ്ശൂര്‍ ചെറുതുരുത്തി കോഴിമാംപറമ്പ് സ്വദേശി 40 വയസ്സുള്ള ഷിയാദ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 12.00 ഓടെ ഷിയാദിന് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ജയിലധികൃതർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും 12.40ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതലാണ് ഷിയാദ് റിമാന്റിലായത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ തലക്ക് അടിയേറ്റ് സുബ്രഹ്മണ്യൻ എന്നയാൾ മരണപ്പെട്ട കേസിലാണ് ഷിയാദ് റിമാൻഡിലായത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി .സംഭവത്തില്‍ വിയ്യൂർ പോലീസ് മേല്‍ നടപടികൾ സ്വീകരിച്ചു.