ആലപ്പുഴയിലെ സിപിഎം വിഭാഗീയത കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വം

Advertisement

ആലപ്പുഴ. ജില്ലയിലെ സിപിഎം വിഭാഗീയത പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സംസ്ഥാന നേതൃത്വo രംഗത്ത്.

പിപി ചിത്തരഞ്ജൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾക്ക് കുറ്റാരോപണ നോട്ടീസ് അയച്ചു. കുറ്റാരോപിതരിൽ മൂന്ന് ഏരിയ സെക്രട്ടറിമാരുമുണ്ട്.

10 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. വിഭാഗീയതയിൽ പങ്കുണ്ടെന്ന് സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടവർക്കാണ് നോട്ടീസ് അയച്ചത്. പി കെ ബിജുവും ടി പി രാമകൃഷ്ണനും അംഗങ്ങളായ കമ്മീഷൻ ആണ് അന്വേഷിച്ചത്. വിഭാഗീയത രൂക്ഷമായ സംസ്ഥാനത്തെ പ്രമുഖ മേഖലയാണ് ആലപ്പുഴ. പലതരത്തിലും വലിയ വെല്ലുവിളിയാണ് നേതൃത്വത്തിന് ജില്ലയില്‍ നിന്നുമുണ്ടാകുന്നത്.

Advertisement