കൊല്ലം.ചിരിയുടെ പുതുതലമുറ താരനിരയില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ നടനായിരുന്നു കൊല്ലം സുധി. സുധിയുടെ അപ്രതീക്ഷിത വിയോഗം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും താങ്ങാനാവുന്നില്ല.
ഏറെ കഷ്ടപ്പാടുകളില്‍നിന്നും വളര്‍ന്നുവന്ന സുധി ജീവിതത്തിന്റെ വെള്ളിവെളിച്ചം ആസ്വദിച്ചു തുടങ്ങിയപ്പോഴേക്കും വിധി എല്ലാം തകര്‍ത്തു. നടനെന്ന നിലയില്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ ചിലന മാസികകളിലും ചാനലുകളിലും നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ സങ്കടകഥ പലരുമറിഞ്ഞത്. പ്രണയവിവാഹമായിരുന്നു എങ്കിലും ഒന്നരവയസുള്ള മകന്‍ രാഹുലിനെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി. ഇവര്‍ പിന്നീട് ജീവനൊടുക്കി. രണ്ടാം ദാമ്പത്യത്തിലെ പ്രശ്‌നങ്ങളായിരുന്നു കാരണം. പിന്നീടാണ് രേണു സുധിയുടെ ജീവിതത്തിലേ്ക്ക് എത്തുന്നത്. പിന്നാലെ ഋതുല്‍ സ്‌നേഹം പങ്കിടാനെത്തി. ഇപ്പോള്‍ മാത്രമാണ് താന്‍ ജീവിതത്തിന്റെ സന്തോഷം അനുഭവിക്കുന്നതെന്ന് സുധി പറഞ്ഞിരുന്നു.
രാഹുലിന് 11വയസായപ്പോഴാണ് സുധി രേണുവിനെ വിവാഹം കഴിക്കുന്നത്. അതിനുമുമ്പ് കുഞ്ഞ് രാഹുലുമായാണ് സുധി സ്റ്റേജ് പരിപാടികള്‍ക്ക് പോയിരുന്നത്. സ്റ്റേജിനുപിന്നിലെവിടെഎങ്കിലും കുട്ടിയെ ഉറക്കി കിടത്തും,അല്ലെങ്കില്‍ ഒപ്പമുളള ആരെയെങ്കിലും ഏല്‍പ്പിക്കും. അഞ്ചുവയസുമുതല്‍ സുധിയുടെ സഹായിയായി കര്‍ട്ടന്‍ പിടിക്കാനും ഒക്കെ രാഹുല്‍ കൂടുമായിരുന്നു. ഇപ്പോള്‍ അമ്മയുടെ കുറവ് അറിയാതെയാണ് രാഹുലിനെ രേണു നോക്കുന്നതെന്നും സുധി പറഞ്ഞു. ചാനല്‍കോമഡി പരിപാടികളും സിനിമകളുമായി ജീവിതം ഒന്നു പച്ച പിടിക്കുവാന്‍ തുടങ്ങിയപ്പോഴാണ് എല്ലാം തകര്‍ത്ത് വിധി സുധിയെകൊണ്ടുപോയത്. ആലംബമില്ലാത്ത അവസ്ഥയിലായകുടുംബത്തിന്റെ നിലയാണ് അദ്ദേഹത്തെ അറിയുന്നവരുടെ ഉള്ളിലെ തേങ്ങല്‍.
കൊച്ചിക്കാരനാണ് സുധി. കൊച്ചി കോര്‍പറേഷന്‍ റവന്യൂ ഇന്‍സ്‌പെക്ടറായ ശിവദാസന്റെയും ഗോമതിയുടെയും മകന്‍. ചേച്ചിയും ചേട്ടനും അനിയനുമുണ്ട്. അനിയന്‍ മരിച്ചു. പിന്നീട് കൊല്ലത്ത് എത്തിയതാണ്. പാട്ടിലൂടെയാണ് മിമിക്രിട്രൂപ്പിലേക്ക് എത്തിയത്. 30വര്‍ഷമായി മിമിക്രിവേദികളില്‍ താരമാണ്.
2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധിയുടെ സിനിമാ പ്രവേശനം കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍, ബിഗ്ബ്രദര്‍,നിഴല്‍,കേശു ഈ വീടിന്റെ നാഥന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്,കുട്ടനാടന്‍ മാര്‍പ്പാപ്പ,എസ്‌കേപ്,സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.