തിരുവനന്തപുരം.അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു, പൊതുമേഖലയിൽ ഒന്നും വേണ്ട എല്ലാം സ്വകാര്യ മേഖലയിൽ മതി എന്ന് ആഗ്രഹിക്കുന്നവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്, സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി കെ ഫോൺ നാടിന് സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞായിരുന്നു മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്. ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട കെ ഫോൺ ഉപഭോക്താക്കളുമായും മുഖ്യമന്ത്രി സംവദിച്ചു
കെ ഫോണിന്റെ സാധ്യതകളെ കുറിച്ചും പിണറായി വാചാലനായി. പിന്നാലെ പ്രതിപക്ഷത്തിന് രൂക്ഷമായ ഭാഷയിൽ വിമർശനം. പൊതുമേഖലയിൽ ഒന്നും വേണ്ട എല്ലാം സ്വകാര്യ മേഖലയിൽ മതി എന്ന് ആഗ്രഹിക്കുന്നവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവർ ഇത്തരം ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ എന്ന് മുഖ്യമന്ത്രി വിമർശിച്ചു.
പ്രതിപക്ഷ നേതാവിന്റെ പേരെടുത്ത് പറഞ്ഞും മുഖ്യമന്ത്രി വിമർശനം നടത്തി.ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളുമായും മുഖ്യമന്ത്രി സംവദിച്ചു.
ചടങ്ങിൽ കെഫോണ് നിരക്കുകളും പ്രഖ്യാപിച്ചു. 17412 സർക്കാർ സ്ഥാപനങ്ങളിലും 2105 വീടുകളിലുമാണ് നിലവിൽ കെ ഫോൺ കണക്ഷൻ ലഭ്യമാക്കിയത്.
സംസ്ഥാനത്ത് ഇൻറർനെറ്റ് വിപ്ലവം എന്ന നിലയിൽ എല്ലാ വീടുകളിലും എല്ലാ സർക്കാർ ഓഫീസുകളിലും കെഫോൺ ഇൻറർനെറ്റ് എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.