തിരുവനന്തപുരം. എ.ഐ ക്യാമറ പ്രവർത്തനമാരംഭിച്ച ഇന്ന് കണ്ടെത്തിയത് 28,891 നിയമ ലംഘനങ്ങൾ . രാവിലെ എട്ടുമണി മുതൽ അഞ്ചുമണി വരെ ഉള്ള ഒൻപതു മണിക്കൂറിനിടയിലാണ് ഇത്രയധികം നിയമലംഘനങ്ങൾ ക്യാമറയുടെ കണ്ണിൽപെട്ടത്. കൊല്ലം ജില്ലയിലാണ് ഏറ്റവും അധികം നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. 4778 നിയമലംഘനങ്ങളാണ് ജില്ലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം തൃശൂർ കണ്ണൂർ ജില്ലകളും നിയമലംഘനങ്ങളുടെ കാര്യത്തിൽ തൊട്ടു പിന്നിലുണ്ട്. ഏറ്റവും കുറവ് നിയമലംഘനങ്ങൾ മലപ്പുറം ജില്ലയിലാണ്. 545 കേസുകളാണ് മലപ്പുറത്ത് കണ്ടെത്തിയത്.
കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ തന്നെ നോട്ടീസ് അയച്ചുകൊടുക്കും. ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലാത്തത്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേർ, അനധികൃത പാർക്കിംഗ്, അമിതവേഗം, ട്രാഫിക് സിഗ്നൽ ലംഘനം തുടങ്ങിയ നിയമ ലംഘംനങ്ങൾക്കാണ് പിഴ ഈടാക്കുന്നത്. ക്യാമറ പ്രവർത്തനം ആരംഭിച്ച ആദ്യ ദിനം നിയമലംഘനങ്ങൾ കുറഞ്ഞു എന്നാണ് ഗതാഗത വകുപ് വിലയിരുത്തുന്നത്.