കൊച്ചി.സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നാമത്തെ കുറ്റപത്രം സമർപ്പിച്ചു. സ്വർണ്ണ കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കെ ടി റമീസ് എന്ന് കുറ്റപത്രത്തിൽ. ഏപ്രിൽ അഞ്ചിന് റമീസിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ഫോൺ ചാറ്റുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് സന്ദീപ്, സരിത് , എം ശിവശങ്കർ എന്നിവർ ഉൾപ്പെടെ കേസിൽ 27 പ്രതികളാണുള്ളത്
സ്വർണ്ണ കടത്ത് കേസിലെ കള്ളപ്പണം ഇടപാടിൽ 21 കോടി 50 ലക്ഷം രൂപയുടെ സ്വത്ത് വകകൾ ഇതുവരെ കണ്ടുകെട്ടിയെന്നും കുറ്റപത്രത്തിൽ