തിരുവനന്തപുരം.വിദേശ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അർദ്ധരാത്രി യാത്ര തിരിക്കും. അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിക്കുക. ഈ മാസം എട്ടു മുതൽ 18 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം. വിവാദങ്ങൾക്കിടയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ഇന്ന് യാത്ര തിരിക്കുക. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ പണപ്പിരിവ് നടത്തിയ വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര.
അമേരിക്കയിൽ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്ക് ഉദ്യോഗസ്ഥമായ ഉള്ള ചർച്ചയും മറ്റൊരു പരിപാടിയാണ്. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ എ .എൻ ഷംസീർ, ധനമന്ത്രി കെ എൻ ബാലഗോപാൽ , പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ , ചീഫ് സെക്രട്ടറി വി പി ജോയ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം എന്നിവരും അമേരിക്കൻ യാത്രയിൽ അനുഗമിക്കും. ക്യൂബ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉൾപ്പെടുന്ന സംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സഹകരണം ശക്തമാക്കുന്നതിനാണ് ക്യൂബ സന്ദർശനം.