അരിക്കൊമ്പനെ വനത്തില്‍ തുറന്നുവിട്ടു

Advertisement

തിരുനെല്‍വേലി.കമ്പത്തു നിന്നും മയക്കു വെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ വനത്തിൽ തുറന്ന് വിട്ടു. അപ്പര്‍ കോതയാര്‍ മേഖലയിലാണ് തുറന്നു വിട്ടത്. ആനയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന പേരില്‍ ബന്ധനത്തില്‍ തുടര്‍ന്നു എങ്കിലും അനിശ്ചിതത്വത്തിനിടെ ഇന്ന് രാവിലെ വനത്തിലേക്ക് വിടുകയായിരുന്നു. ഇന്നലെ കളക്കാട് മുണ്ടൻതുറ കടുവാ സങ്കേതരത്തിൽ എത്തിച്ച അരിക്കൊമ്പനേ ലോറിയിൽ തന്നെ നിർത്തിയിരുന്നു. വിഷയത്തില്‍ ഹൈക്കോടതി മധുര ബഞ്ച് രാവിലെ കേസ് കേള്‍ക്കാന്‍ ഇരിക്കെയാണ് ഇതിനുശേഷമേ നടപടിയുണ്ടാകൂ എന്നായിരുന്നു ധാരണ.

രണ്ടുദിവസം നിരീക്ഷിച്ച ശേഷം തുറന്നു വിടാനായിരുന്നു നീക്കം. ആന ക്ഷീണിതനും തുമ്പിക്കൈയിലെ മുറിവു മൂലം അപകടാവസ്ഥയിലുമാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ആനയെ ഉടൻ പരിശോധിച്ച് വേണ്ട ചികില്‍സ നല്‍കിയാണ് മോചിപ്പിച്ചത് എന്ന് അധികൃതര്‍ പറയുന്നു. ആവശ്യമെങ്കിൽ ചികിത്സ നൽകുമെന്ന് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. തുടർച്ചയായി മയക്കുവെടി കൊണ്ടതും, പൊള്ളുന്ന വെയിലിൽ 300 കിലോമീറ്റർ ലോറിയിൽ നിർത്തി കൊണ്ടുവന്നതും ആനയുടെ ആരോഗ്യനില മോശമാകാൻ ഇടയായി എന്നാണ് വിലയിരുത്തൽ. മയങ്ങിയആനയുടെ കണ്ണ് മറയ്ക്കല്‍ പോലും ഇവിടെ ഉണ്ടായില്ല.

Advertisement