കെ ഫോണിന്‍റെ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയര്‍ ടെണ്ടറില്‍ ക്രമക്കേട് ഉണ്ടെന്ന് വിഡി സതീശന്‍

Advertisement

തിരുവനന്തപുരം.കെ ഫോണിന്‍റെ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയര്‍ ടെണ്ടറില്‍ ക്രമക്കേട് ഉണ്ടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കെ ഫോൺ പദ്ധതിയുടെ സുപ്രധാന ഘടകമാണ് ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകൾ അഥവാ ഒ പി ജി ഡബ്ല്യു കേബിളുകൾ( optical ground wire). ഒ പി ജി ഡബ്ല്യു കേബിളുകൾ സംബന്ധിച്ച ടെൻഡർ വ്യവസ്ഥകൾ പ്രകാരം കേബിളുകൾ നൽകുന്ന കമ്പനി ഇന്ത്യയിൽ മാനുഫാക്ചർ ചെയ്യുന്ന വരായിരിക്കണമെന്നും, അവർക്ക് കേബിളുകൾ ഇന്ത്യയിൽ നിർമ്മിച്ച ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണം എന്നും,കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മിനിമം 250 കിലോമീറ്റർ കേബിൾ നിർമ്മിച്ച സ്ഥാപനം ആയിരിക്കണം എന്നടക്കമുള്ള വ്യവസ്ഥകൾ നിഷ്കർഷിക്കുന്നു . കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ വ്യവസ്ഥകൾ. ഈ ടെൻഡർ പ്രകാരം എൽ എസ് കേബിൾ എന്ന സ്ഥാപനമാണ് കരാർ നേടിയത്.

എന്നാൽ ഈ സ്ഥാപനത്തിന്റെ ഫാക്ടറിയിൽ(ഹരിയാന) കേബിളുകൾ നിർമ്മിക്കാനുള്ള ഒരു സൗകര്യമില്ല. ഇവർ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതിനു ശേഷം എൽ എസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് ആലേഖനം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഇന്ത്യയിൽതന്നെ നിർമിക്കുന്ന കേബിളുകൾ വേണം എന്ന് കരാറിൽ നിഷ്കർഷിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കാതെ ചൈനയിൽ നിന്നും ഇത്തരം കേബിളുകൾ ഇറക്കുമതി ചെയ്യുന്നുവെന്നും രേഖകൾ പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് ആരോപിച്ചു.