ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

അരൂര്‍: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍ പുരയ്ക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍ (33) ആണ് മരിച്ചത്. അരൂര്‍ ഗ്രാമ പഞ്ചായത്ത് 4-ാം വാര്‍ഡില്‍ പള്ളിയറക്കാവ് കാക്കപ്പറമ്പില്‍ ഭര്‍തൃവീട്ടിലായിരുന്നു സംഭവം.
നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭര്‍ത്താവ് കെ.എസ്.ഉണ്ണിയെ അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2011-ലായിരുന്നു ഇവരുടെ വിവാഹം. അന്നു മുതല്‍ നീതുവിനെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നീതു സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
എന്നാല്‍ അപ്പോഴൊക്കെ വഴക്ക് രമ്യമായി പറഞ്ഞു തീര്‍ത്ത് നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. മക്കള്‍: അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ.

Advertisement