കിക്ക് ബോക്സിം​ഗ് ചാമ്പ്യൻ ഷിപ്പിൽ ജ​ഗനും ജാനസും ഇന്ദ്രജിത്ത് ദേവും മുഹമ്മദ് ആസിഫും സ്വർണം നേടി

Advertisement

തിരുവനന്തപുരം: വോക്കോ ഇന്ത്യ കിക്ക് ബോക്സിം​ഗ് ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള കേരള സംസ്ഥാന അമച്വർ കിക്ക് ബോക്സിം​ഗ് അസോസിയേഷൻ നടത്തിയ സംസ്ഥാന കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയ്ക്ക് വേണ്ടി സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ

  • 63 kg കാറ്റഗറിയിൽ ജഗൻ എസ്. പിള്ള യും,
    ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ +69 kg കാറ്റഗറിയിൽ ജാനസും,
    -69 kg കാറ്റഗറിയിൽ ഇന്ദ്രജിത്ത് ദേവും,
    -63 kg കാറ്റഗറിയിൽ മുഹമ്മദ് ആസിഫും സ്വർണ്ണമെഡൽ കരസ്ഥമാക്കി. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങൾ.
    -69 kg കാറ്റഗറിയിൽ ശ്രീ ദത്ത്.എസ്. പിള്ള സിൽവർ മെഡലും കരസ്ഥമാക്കി… മൈനാഗപ്പള്ളി Extreme Fight Club ൽ ചീഫ് കോച്ച് ജി. ഗോപകുമാറിന്റെ ശിക്ഷണത്തിൽ പരിശീലിക്കുന്ന കുട്ടികളാണ് ഇവർ.
    ജൂലൈ ഒന്നുമുതൽ അഞ്ചു വരെ പഞ്ചാബിലെ ജലന്തർ യൂണിവേഴ്സിറ്റിയിൽ വച്ചാണ് നാഷണൽ സീനിയർ
    കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.