ചേലക്കര. മകൻ മദ്യലഹരിയിൽ കല്ല് കൊണ്ട് തലക്കടിച്ച പിതാവ് മരിച്ചു. ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തൻ ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 16ന് വൈകീട്ട് ആണ് തർക്കത്തിനിടെ മകൻ രാധാകൃഷ്ണൻ ക്രൂരമായി മർദിക്കുകയും കല്ല് കൊണ്ട് തലക്കും ദേഹമാകെയും ഇടിച്ച് പരിക്കേൽപ്പിച്ചത്. തുടർന്ന് അവശ നിലയിലായ ചാത്തൻ ഒരാഴ്ചയോളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വീട്ടിലെത്തിച്ച് ചികിത്സ തുടരുന്നതിനിടെയാണ് മരണം. രാധാകൃഷ്ണൻ നിലവിൽ റിമാൻഡിലാണ്.