തിരുവനന്തപുരം . സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രം. അടുത്ത അധ്യയന വര്‍ഷം മുതല്‍ നാലു വര്‍ഷ ബിരുദ കോഴ്‌സ് എല്ലാ കോളജിലും നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. മൂന്നു വര്‍ഷം കഴിയുമ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് നാലാം വര്‍ഷ കോഴ്‌സ് തുടരുകയും ഓണേഴ്‌സ് ബിരുദം നല്‍കുകയും ചെയ്യുമെന്നും മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രപരിഷ്‌കരണമാണ് വരുന്നത്.
ഈ അധ്യയന വര്‍ഷം സര്‍വകലാശാലകളിലെ തെരഞ്ഞെടുക്കപ്പെട്ട കോളജുകളില്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ തുടങ്ങും. ഈ വര്‍ഷം നാലു വര്‍ഷ ബിരുദ കോഴ്‌സ് നിര്‍ബന്ധമാക്കില്ല. അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കോളജുകളിലും നാലു വര്‍ഷ ബബിരുദ കോഴ്‌സായിരിക്കും. മൂന്നു വര്‍ഷം കഴിയുമ്പോള്‍ കോഴ്‌സിനു പുറത്തുപോകാനുള്ള അവസരമുണ്ടാകും. ഇവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. നാലാം വര്‍ഷം ഗവേഷണത്തിനും ഇന്റേണ്‍ഷിപ്പിനുമാണ് മുന്‍ഗണന.
ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുന:പ്രവേശനത്തിനുള്ള അവസരവുമുണ്ടാകും. നാലു വര്‍ഷ ബിരുദ കോഴ്‌സിന്റെ കരിക്കുലം തയാറാക്കി സര്‍വകലാശാലകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്നും സര്‍വകലാശാലകള്‍ക്ക് തെരഞ്ഞെടുക്കാം. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള ബില്ലില്‍ ഒപ്പിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ കണ്ടു സംസാരിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.