തിരുവനന്തപുരം. അറബിക്കടലിലെ ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകലിൽ തീവ്രമാകും. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റ് കറാച്ചി തീരത്തേക്കോ ഒമാൻ തീരത്തേക്കോ നീങ്ങാനാണ് സാധ്യത. മറ്റന്നാളോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ ലഭിക്കും. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്ന് യെല്ലോ അലർട്ടാണ്. മോശം കാലാവസ്ഥക്ക് സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.