ഗൂഢാലോചന നടന്നെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയുടെ വാദങ്ങൾ തള്ളി മഹാരാജാസ് കോളേജ് അധികൃതര്‍

Advertisement

കൊച്ചി . മാർക്ക്‌ ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന നടന്നെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അര്‍ഷോ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയുടെ വാദങ്ങൾ തള്ളി മഹാരാജാസ് കോളേജ് അധികൃതര്‍. മൂന്നാം സെമസ്റ്റർ സപ്പ്ളിമെന്ററി പരീക്ഷയ്ക്ക് അർഷോ രജിസ്റ്റർ ചെയ്തിരുന്നെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയ് പറഞ്ഞു. റിസൾട്ടിൽ പാസ്സ് എന്ന് കാണിച്ചത് സാങ്കേതിക പിഴവാണെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.

2021 റെഗുലർ ബാച്ചിനൊപ്പം തന്റെ മൂന്നാം സെമസ്റ്റർ റിസൾട്ട്‌ വന്നതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയുടെ ആരോപണം. ഈ പരീക്ഷ എഴുതാൻ താൻ ഫീസ് അടച്ചില്ലെന്നും അർഷോ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ആരോപണം തള്ളിയ കോളേജ് അധികൃതർ മൂന്നാം സെമസ്റ്റർ സപ്പ്ളിമെന്ററി പരീക്ഷയ്ക്ക് അർഷോ രജിസ്റ്റർ ചെയ്ത രേഖകളും പുറത്തുവിട്ടു. റി അഡ്മിഷൻ എടുത്തതിനാൽ നിലവിൽ 2021 ജൂനിയർ ബാച്ചിന്റെ ഭാഗമാണ് അർഷോ.

അർഷോയുടെ റിസൾട്ടിൽ മാത്രമല്ല മറ്റ് വിദ്യാർത്ഥികളുടെ ഫലത്തിലും പിഴവ് സംഭവിച്ചിട്ടുണ്ട്. എന്‍ഐസി സോഫ്റ്റ്‌ വെയറുമായി ബന്ധപ്പെട്ട തകരാറാണ് കാരണം. മാർക്ക് ലിസ്റ്റിൽ വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ ഡയറക്ടർക്ക് കോളേജ് അധികൃതർ പ്രാഥമിക റിപ്പോർട്ട്‌ നൽകി. എക്സാം കൺട്രോളറുടെ നേതൃത്വത്തിൽ കോളേജിലും ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്

Advertisement