മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജരേഖ,വിദ്യക്ക് എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

Advertisement

കൊച്ചി . മഹാരാജാസ് കോളേജിൻറെ പേരിൽ വ്യാജരേഖ ചമച്ച സംഭവം. കോളേജിലെ പൂർവ്വ വിദ്യാർത്ഥി കെ വിദ്യക്ക് എതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. വിദ്യക്ക് എതിരെ കരിന്തളം ഗവ. കോളേജ് അധികൃതരും പരാതി നൽകും. വ്യാജരേഖ ഉപയോഗിച്ച് കോളേജിൽ നിയമനം നേടിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എസ്എഫ്ഐ നേതാവ് അര്‍ഷോക്ക് എതിരെയും ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയാരോപണങ്ങള്‍ ഉയരുന്നുണ്ട്. അർഷോയുടെ മാര്‍ക്ക് ലിസ്റ്റ് കേസും ഇതോടൊപ്പം വന്നതോടെ ആരോപണങ്ങള്‍ക്ക് ശക്തിയേറി.

ഗസ്റ്റ് അധ്യാപികയാകാൻ മഹാരാജാസ് കോളേജിൻറെ പേരിൽ വ്യാജ ഉണ്ടാക്കിയ വിദ്യക്കെതിരെ 465, 471 വകുപ്പുകൾ പ്രകാരം ജാമ്യമില്ല കുറ്റം ചുമത്തിയാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വിഎസ് ജോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ പ്രിൻസിപ്പാളിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. കാസർഗോഡ് പാലക്കാട് ഗവൺമെൻറ് കോളേജുകളിലും വിദ്യാ ഇതേ വ്യാജ രേഖ ഉപയോഗിച്ച് നിയമനം നേടിയതായി കണ്ടെത്തിയിരുന്നു.
കുറ്റം കൃത്യം നടന്നത് സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അല്ലാത്തതിനാൽ
കേസ് അഗളി പൊലീസിന് കൈമാറിയേക്കും. നടന്നത് ഗുരുതര ക്രമക്കേടാണെന്നും വിശദമായി അന്വേഷണം വേണമെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വിഎസ് ജോയ് ആവശ്യപ്പെട്ടു.

ഇതേ വ്യാജരേഖ ഉപയോഗിച്ച് വിദ്യ കരിന്തളം ഗവൺമെൻറ് കോളേജിലും നിയമനം നേടിയതായി കണ്ടെത്തി. കോളേജ് അധികൃതരും വിദ്യക്കെതിരെ പോലീസിൽ പരാതി നൽകും .

അട്ടപ്പാടി ഗവൺമെൻറ് കോളേജിൽ അഭിമുഖത്തിൽ എത്തിയപ്പോഴാണ് വിദ്യ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ആക്കിയത്. സംശയം തോന്നിയ കോളേജ് അധികൃതർ മഹാരാജാസുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത് .