തൊടുപുഴ. അൽ അസർ എൻജിനീയറിങ് കോളേജിന് പുറത്ത് സ്വകാര്യ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട വിദ്യാര്‍ഥി കൊല്ലം പത്തനാപുരം സ്വദേശി. മെക്കാനിക്കൽ എൻജിനീയറിങ് രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥി എ ആർ അരുൺരാജ് ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം.
കൊല്ലം പത്തനാപുരം സ്വദേശിയായ അരുൺ രാജ് കോളേജിന് പുറത്തെ സ്വകാര്യ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രിയിൽ അരുണ്‍രാജ് താമസിച്ചിരുന്ന മുറി തുറക്കാത്തതിനെ തുടര്‍ന്ന് സഹപാഠികളും ഹോസ്റ്റല്‍ അധികൃതരും പോലീസിനെ അറിയിക്കുകയായിരുന്നു. പോലിസെത്തി തള്ളിതുറന്നപ്പോള്‍ മൃതദേഹം കണ്ടെത്തി. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. ആത്മഹത്യക്ക് പ്രേരണയാകുന്ന പ്രശ്നങ്ങള്‍ അരുണ്‍രാജിന് കോളേജില്‍ നിന്നും ഉണ്ടായോ എന്ന് തൊടുപുഴ പോലീസ് അന്വേഷണം തുടങ്ങി. കോളേജില്‍ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നാണ് സഹപാഠികൾ നല്കുന്ന വിവരം.
അരുണ്‍രാജ് മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും പ്രിന്‍സിപ്പല്‍ മെല്വിന് ജോസ് അറിയിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.