വയനാട്. കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.. ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന്‍ , സഹോദരൻ രവി എന്നിവര്‍ക്കാണ് പരിക്കേറ്റത് ചേലൂര്‍ പുഴയരുകിൽ മേയാന്‍ വിട്ട ആടുകളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് പൊന്തക്കാട്ടിൽ പതുങ്ങി നിന്നിരുന്ന പുലി ആക്രമിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്ന് പുലി പിന്മാറുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനുമാണ് പരിക്കേറ്റത്. പുലിയുടെ കഴുത്തില്‍ മാരകമായി മുറിവേറ്റ അവസ്ഥയിലായിരുന്നു . അവശനായ പുലി അല്‍പ സമയത്തിന് ശേഷം ചത്തു. വകുപ്പ് ഉദ്യോഗസ്ഥരെത്തി ജഡം മാറ്റി