കൊച്ചി.മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ച വിദ്യയുടെ പി എച്ച് ഡി പ്രവേശനത്തിലും ക്രമക്കേട്. കാലടി സർവകലാ ശാലയിൽ വിദ്യക്ക് പ്രവേശനം നൽകിയത് സംവരണ അട്ടിമറി നടത്തിയാണെന്ന് കണ്ടെത്തല്‍. വിദ്യയുടെ നിയമനത്തിനായി സർവകലാശാല ചട്ടങ്ങൾ അടിമറിച്ചു. സർവകലാശാല എസ്.സി എസ്.ടി സെല്ലിന്റേതാണ് കണ്ടെത്തൽ.
അതിനിടെ വിദ്യയുടെ വ്യാജകത്തിന്‍റെയും സര്‍ട്ടിഫിക്കറ്റിയും അനുബന്ധ വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ പി എസ് ഡി ഗൈഡ് പിന്മാറി. ഈ സാഹചര്യത്തില്‍ ഗൈഡ് ആയി തുടരുന്നത്
സമൂഹത്തിൽ മോശം സന്ദേശം ഉണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ ബിജു എക്സ് മലയിൽ പിന്മാറിയത്. വിദ്യ കുറ്റാരോപിതയായ സാഹചര്യത്തിൽ ഗൈഡ് ആയി തുടരാൻ കഴിയില്ലെന്ന് കാണിച്ച് വൈസ് ചാൻസിലർക്ക് ബിജു കത്ത് നൽകുകയായിരുന്നു
കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യയ്ക്ക് മലയാളം വിഭാഗത്തിൽ പി എച്ച് ഡി പ്രവേശനം ലഭിച്ചത് സർവകലാശാല ചട്ടങ്ങൾ അട്ടിമറിച്ച് എന്നാണ് കണ്ടെത്തൽ . വിജ്ഞാപനത്തിൽ പറഞ്ഞതിലും അധികം വിദ്യാർഥികളെ കാലടി സർവകലാശാല പ്രവേശിപ്പിച്ചു.
ഇത് വിദ്യക്ക് പ്രവേശനം നല്കാനായി ആയിരുന്നു എന്നാണ് കണ്ടെത്തൽ.
ആദ്യ ഘട്ടത്തിൽ മലയാളം വിഭാഗത്തിൽ പത്തുപേർക്ക് പ്രവേശനം നൽകാനായിരുന്നു തീരുമാനം എന്നാൽ
പിന്നീട് 15 ആക്കി. ലിസ്റ്റ് പ്രകാരം പതിനഞ്ചാമത്തെ ആളാണ് കെ വിദ്യ.
നിയമനത്തിൽ സംവരണ അട്ടിമറി നടന്നതായി കണ്ടെത്തെിയിട്ടുണ്ട്. കൂടുതൽ വിദ്യാർത്ഥികൾക്ക് നിയമനം നൽകിയാൽ അവസാനത്തെയാൾ എസ്ടി എസ് ടി വിഭാഗത്തിൽ നിന്ന് ഉള്ളതാകണം എന്നാണ് നിയമം ആ വ്യവസ്ഥയും ലംഘിക്കപ്പെട്ടു. നിയമനം സംബന്ധിച്ച വിവാദം ഉണ്ടായപ്പോൾ സർവകലാശാല എസ്.സി എസ്.ടി സെല്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ ആണിത്. പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ട് റിസർച്ച് കമ്മിറ്റിയുടെ മിനുട്സും വകുപ്പ് അധ്യക്ഷൻ നൽകിയിരിക്കുന്ന കത്തും തമ്മിൽ വ്യത്യാസം ഉണ്ട്. റിസർച്ച് കമ്മിറ്റിയുടെ മിനുട്സ് വകുപ്പ് അധ്യക്ഷൻ തെറ്റായി വ്യാഖ്യാനിച്ച് സർവകലാശാലയിൽ വിവരം ധരിപ്പിച്ചു എന്നും എസ് ടി എസ്റ്റി സെല്ലിന്റെ റിപ്പോർട്ടിൽ പറയുന്നു.