പോലീസിൽ വീണ്ടും അഴിച്ചുപണി,എ ഐ ജി ഹരിശങ്കറിന് പുതിയ ചുമതല

Advertisement

തിരുവനന്തപുരം . പോലീസിൽ വീണ്ടും അഴിച്ചുപണി, പോലീസ് ആസ്ഥാനം എ.ഐ.ജി ഹരിശങ്കറിന് പുതിയ ചുമതല. സൈബർ ഓപ്പറേഷൻസ് എസ്.പിയായാണ് പുതിയ നിയമനം

പാലക്കാട് എസ്.പി ആർ.വിശ്വനാഥിനെ പോലീസ് ആസ്ഥാനം എഐജിയായി മാറ്റി നിയമിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പാലക്കാട്ടെ പുതിയ എസ്.പി. ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് പഥംസിംഗിനെ വയനാട് ജില്ലാ പോലീസ് മേധാവിയായി മാറ്റി നിയമിച്ചു.

എ.പി ഷൗക്കത്ത് അലിയെ ഭീകരവാദ വിരുദ്ധ സേനയിൽ നിന്ന് ക്രൈംബ്രാഞ്ച് എസ് പിയായി മാറ്റി നിയമിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡന്റിന്റെ പുതിയ ചുമതല പി നിധിൻ രാജിന്

വിജിലൻസ് എസ്പി പി.ബിജോയിയെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ചിലേക്ക് മാറ്റി നിയമിച്ചു

ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ് സുദർശനനെ വിജിലൻസിലേക്ക് മാറ്റി നിയമിച്ചു. കെ എ പി (രണ്ട്) കമാൻഡന്റ് വി എം സന്ദീപിനെ സിവിൽ സപ്ലൈസ് വിജിലൻസ് ഓഫീസർ ആയി മാറ്റി നിയമിച്ചു