ആലപ്പുഴ : മാവേലിക്കരയിൽ നാല് വയസ്സുകാരിയെ സ്വന്തം അച്ഛൻ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്ന് നാടും നാട്ടുകാരും മുക്തരായില്ല. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് ഇന്നലെ രാത്രി 7.30തോടെ കൊല്ലപ്പെട്ടത്. സംഭവത്തിൽ നക്ഷത്രയുടെ പിതാവ് ശ്രീ മഹേഷിനെ(38) പോലീസ് അറസ്റ്റ് ചെയ്തു. നക്ഷത്രയുടെ കരച്ചിൽ കേട്ട് തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ ഓടിയെത്തി. ഇതു കണ്ട മഹേഷ് അമ്മയെയും ആക്രമിച്ചു. സുനന്ദക്കും മഴു കൊണ്ട് തല്ക്കും കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്.ഇവർ ജില്ലാ ആശുപത്രിയിലാണ്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെയും ശ്രീ മഹേഷ് മഴു കാണിച്ച് ഭീഷണിപ്പെടുത്തി. ഒടുവിൽ പോലീസ് എത്തി ബലം പ്രയോഗിച്ചാണ് ശ്രീ മഹേഷിനെ കീഴടക്കിയത്.
വിദേശത്തായിരുന്ന ശ്രീ മഹേഷ് അച്ഛൻ ശ്രീ മുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനെ തുടർന്നാണ് നാട്ടിലെത്തിയത്. ഇയാൾ പുനർവിവാഹത്തിനും ശ്രമിച്ചിരുന്നു. എന്നാൽ ശ്രീ മഹേഷിന്റെ സ്വഭാവ വൈകൃതം തിരിച്ചറിഞ്ഞ പെണ്ണിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു.
മഹേഷിന്റെ ഭാര്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തതാണ്.
Home News Breaking News കരച്ചിൽ കേട്ട് ഓടിയെത്തിയ സുനന്ദ കണ്ടത് ചോരയിൽ കുളിച്ച നക്ഷത്ര മോളെ; അരുംകൊലയിൽ വിറങ്ങലിച്ച് പുന്നമൂട്