മികച്ച റോഡുകളുടെ ബ്രാൻഡ് അംബാസഡറായി അരിക്കൊമ്പൻ മാറിയെന്ന് മുഹമ്മദ് റിയാസ്

Advertisement

ഈരാറ്റുപേട്ട: വർഷങ്ങൾ നീണ്ട ദുരിതയാത്രയ്ക്കൊടുവിൽ ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണം പൂർത്തിയായി. ബിഎംബിസി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ റോഡിൻറെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി നിർവഹിച്ചു. 19 കോടിയോളം രൂപ ചെലവിട്ടാണ് റോഡിൻറെ നിർമാണം പൂർത്തിയാക്കിയത്

വർഷങ്ങളായി പൊളിഞ്ഞു പാളീസായി കിടന്ന റോഡാണ് ഈ വിധം വൃത്തിയായത്. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് തന്നെ റോഡിനായി പണം അനുവദിച്ചിരുന്നെങ്കിലും കരാറുകാരൻറെ മെല്ലപ്പോക്കിനെ തുടർന്നാണ് റോഡ് പണി വൈകിയത്. നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പുതിയ കരാറുകാരനെ പണി ഏൽപ്പിച്ചതും ഒടുവിൽ ഇപ്പോൾ നിർമാണം പൂർത്തിയായതും.

അരുവിത്തുറ പളളി ജങ്ഷനിൽ നിന്ന് ആഘോഷപൂർവമാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡിൻറെ ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞതെന്നും ആ അർഥത്തിൽ മികച്ച റോഡുകളുടെ ബ്രാൻഡ് അംബാസഡറായി അരിക്കൊമ്പൻ മാറിയെന്നും ഉദ്ഘാടന പ്രസംഗത്തിൽ മരാമത്ത് മന്ത്രി പറഞ്ഞു.

വിനോദ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഈരാറ്റുപേട്ട വാഗമൺ റോഡിന് അനുബന്ധമായി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഉദ്ഘാടന വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് രംഗത്തു വന്നു. ടെൻഡർ ഘട്ടം മുതൽ റോഡ് നിർമാണത്തിൽ അഴിമതി നടന്നെന്നും വരും ദിവസങ്ങളിൽ ഈ അഴിമതി പുറത്തു കൊണ്ടു വരുമെന്നും ഷോൺ പറഞ്ഞു.

ചിന്നക്കനാലിൽ നിന്ന് ആനിമൽ ആംബുലൻസിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോൺവോയ് ആയിട്ടായിരുന്നു മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പൻറെ യാത്ര. അരിക്കൊമ്പൻറെ ഈ യാത്ര തത്സമയം ടെലിവിഷനിലും ഓൺലൈനിലും കണ്ടവർ വനംവകുപ്പിൻറെ വാഹനങ്ങൾ ചീറിപാഞ്ഞു പോയ റോഡ് കണ്ട് അമ്പരന്നിരുന്നു. പൂർണമായും പണിതീർന്ന, ഹെയർ പിൻവളവുകളും മറ്റുമുള്ള മനോഹരമായ റോഡെന്നത് തന്നെയായിരുന്നു ആ അമ്പരപ്പിന് പിന്നിലുണ്ടായിരുന്നത്. മന്ത്രി അവകാശപ്പെട്ടു,

Advertisement