തൃക്കാക്കര എൻജിഒ ക്വാട്ടേഴ്സിന് സമീപം 24 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Advertisement

കൊച്ചി . തൃക്കാക്കര എൻജിഒ ക്വാട്ടേഴ്സിന് സമീപം 24 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കാസർകോട് സ്വദേശിയായ അജ്മൽ, കർണാടക സ്വദേശിയായ ഇർഷാദ് എന്നിവരാണ് ഡിസിപിയുടെ പ്രത്യേക സ്ക്വാഡായ യോദ്ധാവ് സംഘത്തിന്റെ പിടിയിലായത്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിന് സമീപം വീട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

മൊത്തവിൽപ്പനക്കാരിൽ നിന്നും കഞ്ചാവെത്തിച്ച് ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തുന്നതാണ് രീതി. ഇവരിൽ ഒരാൾ കഞ്ചാവ് മൊത്തമായി എത്തിക്കുകയും രണ്ടാമൻ ചില്ലറ വിൽപ്പന നടത്തുന്നവനുമാണ്.കർണാടക സ്വദേശി ഇർഷാദ് 15 വർഷമായി കൊച്ചിയിലുണ്ട്. അജ്മൽ കൊച്ചിയിലെത്തിയിട്ട് മൂന്ന് വർഷമായി. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും പാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവും ഭാരം തൂക്കാനുപയോഗിക്കുന്ന യന്ത്രവും ചില്ലറ വിൽപ്പനയ്ക്ക് വേണ്ടിയുള്ള പാക്കറ്റുകളും കണ്ടെടുത്തു. പരിശോധനയിൽ 1.46 ലക്ഷം രൂപയും ഇവരുടെ പക്കൽ നിന്നും പൊലിസ് കണ്ടെടുത്തു.