വയനാട്.പശുക്കിടാവിനെ പോലും ലൈംഗിക വൈകൃതത്തിനിരയാക്കി കൊലപ്പെടുത്തിയെന്ന നടുക്കുന്ന സംഭവമാണ് വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൂതാടി ചെറുകുന്നിലാണ് ഒരുവയസുള്ള പശുക്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
പൂതാടി ചെറുകുന്ന് കൊവളകോളനിയിലെ വീട്ടമ്മ വളര്‍ത്തുന്ന ഒരുവയസുമാത്രമുള്ള പശുക്കിടാവിനെ കാണാതായത് ഇന്ന് പുലര്‍ച്ചെ. തുടര്‍ന്ന് രാവിലെ നടത്തിയ അന്വേഷണത്തിലാണ് ഒരുകിലോമീറ്റര്‍ മാത്രം അകലെയുള്ള ചെറുകുന്ന് വയലിലെ കമുകിന്‍തോട്ടത്തില്‍ ചത്തനിലയില്‍ പശുക്കുട്ടിയെ കണ്ടെത്തിയത്. കയറിട്ട് കാലുകള്‍ കെട്ടികഴുത്ത് മുറുക്കിയ നിലയിലായിരുന്നു ജഡം. പിന്നീട് നടത്തിയ പരിശോധനയിലാണ് പശുക്കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ കാര്യംവ്യക്തമായത്.
ജനപ്രതിനിധികളും നാട്ടുകാരും സംഭവമറിഞ്ഞ് സ്ഥലത്തെത്തി. കേണിച്ചിറ പൊലീസും സ്ഥലത്തെത്തിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെയും സമാനസംഭവം പരിസര പ്രദേശങ്ങളിലുണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. മിണ്ടാപ്രാണിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിനെതിരെ നാട്ടുകാരുടെ കടുത്തരോഷമുയര്‍ന്നിട്ടുണ്ട്.
ാ