ന്യൂഡെല്‍ഹി . പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 50 ശതമാനവും തിരികെ എത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.പിൻവലിക്കൽ പ്രഖ്യാപിച്ച് 20 ദിവസങ്ങൾക്കകമാണ് പകുതിയോളം നോട്ടുകൾ തിരികെ എത്തിയത്.ഇത് വരെ 1.8 ലക്ഷം കോടി രൂപമൂല്യം വരുന്ന 2000 രൂപ നോട്ടുകൾ തിരികെ ലഭിച്ചു. തിരികെ എത്തിയ 85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായാണ് തിരിച്ചെത്തിയതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. 2023 മാർച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്.