തിരുവനന്തപുരം.സോളാർ കമ്മീഷനെതിരായ ഹേമചന്ദ്രൻ്റെ വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ നീക്കങ്ങളിലേക്ക്. ഉമ്മന്‍ ചാണ്ടിയെ ശരശയ്യയിലാക്കിയ സോളാര്‍വിവാദം പണം ചെലവിട്ടുനടത്തിയ നാടകമാണെന്ന് ഇടതുപക്ഷത്തുനിന്നും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്നും വിലയിരുത്തല്‍ വന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം അത് കാര്യമായെടുക്കാഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടി സ്നേഹികളില്‍ ഞെട്ടലായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതികരിക്കാത്ത നേതൃത്വത്തിനെതിരെ കെസി ജോസഫ് ബെന്നി ബഹനാന്‍ എന്നിവര്‍ പരസ്യമായി പ്രതികരിക്കുകയാണ്.
ജസ്റ്റിസ് ശിവരാജനും പിണറായിയും ഗൂഡാലോചന നടത്തി ഉണ്ടാക്കിയ റിപ്പോർട്ടെന്ന് തെളിഞ്ഞുവെന്ന് ബെന്നി ബഹനാന്‍ ആരോപിച്ചു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ശിവരാജനെതിരെ അന്വേഷണം നടത്തണം, താൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയാണ് ശരിയെന്ന് കാലം തെളിയിച്ചെന്നും ബെന്നി ബഹന്നാൻ പറഞ്ഞു. കോണ്‍ഗ്രസ് പതിവുപോലെ വിഷയത്തെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ എടുത്തത് ആശ്വാസമായത് ഇടതുപക്ഷത്തിനാണ്.
പുതിയ വെളിപ്പെടുത്തലുകളോട് ഇടതുപക്ഷം കാര്യമായി പ്രതികരിച്ചിട്ടില്ല.