ന്യൂയോര്‍ക്ക്. ലോക കേരള സഭാ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഇന്ന് തുടക്കം. ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, നോര്‍ക്ക വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്, ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ വ്യവസായി മലയാളികള്‍, ഐടി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, വനിത സംരംഭകര്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പതിനാലാം തീയതി പിണറായി വിജയന് ക്യൂബയിലെ ഹവാനയിലേക്ക് തിരിക്കും. പതിനഞ്ച്, പതിനാറ് തീയതികളിലെ ഹവാനയിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.