ആലപ്പുഴ. മാവേലിക്കരയിൽ ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴുത്തുമുറിഞ്ഞതിനെ തുടർന്നു ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുമ്പോഴാണ് പേപ്പർ കട്ടർ ഉപയോഗിച്ച് പ്രതി കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചത്. പ്രതി വണ്ടാനം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ബുധനാഴ്ച രാത്രിയാണ് ആറു വയസ്സുകാരിയായ മകൾ നക്ഷത്രയെ പിതാവ് ശ്രീ മഹേഷ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
തെളിവെടുപ്പിന് ശേഷം കോടതി ഇയാളെ റിമാൻഡ് ചെയ്തിരുന്നു. തുടർന്നായിരുന്നു ആത്മഹത്യാശ്രമം. കൊല്ലപ്പെട്ട നക്ഷത്രയുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് കായംകുളം പത്തിയൂരുള്ള അമ്മ വിദ്യയുടെ വീട്ടുവളപ്പിൽ നടക്കും. വിദ്യ നേരത്തേ ആത്മഹത്യ ചെയതതാണ്.