കാലവർഷം കേരളത്തിൽ വ്യാപിക്കുന്നു. സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് ഉണ്ട്. മധ്യ കിഴക്കൻ അറബിക്കടലിലെ ബിപോർജോയ്
ചുഴലിക്കാറ്റ് കൂടുതൽ വടക്കോട്ട് സഞ്ചരിക്കുന്ന മുറയ്ക്ക് കേരളത്തിൽ കാലവർഷം ശക്തിയാർജിക്കും. ഞായറഴ്ച്ചയോടെ കേരളത്തിലേക്കുള്ള
കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും
സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.