പത്തനംതിട്ട. പെരുനാട്ടിൽ ലോട്ടറി വില്പനക്കാരിയെ തെരുവുനായ ആക്രമിച്ചു.ഇന്ന് രാവിലെയാണ് പെരുനാട് ജംഗ്ഷനിൽ ലോട്ടറി വില്പന നടത്തിക്കൊണ്ടിരുന്ന ഉഷയെ തെരുവുനായ ആക്രമിച്ചത്. കഴുത്തിലും കാലിലും ഉൾപ്പെടെ കടിച്ച് പരിക്കേൽപ്പിച്ച ശേഷം പ്രദേശത്തുനിന്ന് ഓടിയ നായ പിന്നീട് രണ്ട് പേരെ കൂടി കടിച്ചു പരിക്കേ ൽപ്പിച്ചു. മടുത്തുമൊഴി സ്വദേശി 87 വയസ്സുള്ള മറിയാമ്മയേയും ഇവരുടെ ചെറുമകളേയുമാണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്.കഴുത്തിൽ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ ഉഷയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദേശത്ത് വീടുകളിൽ കെട്ടിയിട്ടിരുന്ന നായകളെയും തെരുവുനായ കടിച്ചതായി നാട്ടുകാർ പറഞ്ഞു നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു