കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട

Advertisement

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരുകോടി 15 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.
കാസർഗോഡ് സ്വദേശി റിയാസ് അഹമ്മദ് (41)കോഴിക്കോട് നരിക്കുനി സ്വദേശി മണ്ണമ്മൽ സുഹൈൽ (32)എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ശരീരത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണ കടത്ത്.ഇവർ കരിയർമാർ ആണെന്നും കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത പ്രതിഫലത്തിന് വേണ്ടിയാണ് സ്വർണം കടത്തിയത് എന്നും കസ്റ്റംസ് കണ്ടെത്തി

Advertisement