പുത്തൂർ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ മേലേമഠം പുത്തൻവീട്ടിൽ പി.കെ.മുരളിയുടെയും കെ.കെ.രോഹിണിയുടെയും മകൻ എം.ഹരികൃഷ്ണയാണ് (26) മരിച്ചത്. രാവിലെ 9.30 ഓടെയാണ് പുത്തൂർ – പൂവറ്റൂർ റോഡിൽ ബഥനി ജംഗ്ഷന് സമീപമായിരുന്നു അപകടം.
എനാത്ത് നിന്ന് കുണ്ടറയ്ക്ക് വരുകയായിരുന്ന സ്വകാര്യ ബസും പുത്തൂർ ഭാഗത്ത് നിന്ന് ഏനാത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കുട്ടിയിടിച്ചത്. പരിക്കേറ്റ ഹരികൃഷ്ണയെ അടുത്തുള്ള സ്വകാര്യ അശുപത്രിയിലും അവിടെ നിന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് വർഷമായി ഹരികൃഷ്ണ പുത്തൂർ ഫ്ലോറസ് ഫുഡ് ഇൻഗ്രേഡിയന്റ്സ് എന്ന സ്ഥാപനത്തിലെ പ്ലാന്റ് ഓപ്പറേറ്ററായിരുന്നു. മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: യദുകൃഷ്ണ, ഭരത്കൃഷ്ണ.