അമൽജ്യോതി കോളേജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ക്രിസ്ത്യൻ സംഘടനകളുടെ മാർച്ച്

Advertisement

കാഞ്ഞിരപ്പള്ളി.അമൽജ്യോതി കോളേജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ക്രിസ്ത്യൻ സംഘടനകളുടെ മാർച്ച്. വൈദികരും കന്യാസ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ മാർച്ചിൽ പങ്കെടുത്തു.

കാഞ്ഞിരപ്പള്ളിയിൽ നടന്ന പ്രകടനത്തിൽ സർക്കാരിനും ഇടതു യുവജന സംഘടനകൾക്കും രൂക്ഷ വിമർശന മാണ് ഉയർന്നത്. അതിനിടെ സൈബർ ഇടങ്ങളിൽ അമൽജ്യോതി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പോസ്റ്റുകൾ നിറഞ്ഞു.

സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളെ മതപരമായി അധിക്ഷേപിക്കുന്നതാണ് പോസ്റ്റുകൾ. സൈബർ അധിക്ഷേപത്തിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ. ശ്രദ്ധയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴി നാളെ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും.

Advertisement