പുറത്ത് വിജിലന്‍സ്, അകത്ത് ഗ്രൂപ്പുകാര്‍ വി ഡി സതീശന് പണിയുടെ പെരുമഴക്കാലം

Advertisement

തിരുവനന്തപുരം . പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ ഗ്രൂപ്പ് നേതാക്കൾ ഡൽഹിയിലേക്ക്. കോൺഗ്രസ് പുനസംഘടന പ്രശ്നത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ സമവായചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചത്.

പരവൂരിലെ ഭവനപദ്ധതിയുടെ പേരില്‍ 2020ലെ പരാതി പൊടിതട്ടിയെടുത്ത് വിദേശത്ത് പണപ്പിരിവ് നടത്തിയെന്ന ആക്ഷേപവുമായി സംസ്ഥാനത്തെ വിജിലന്‍സ് പ്രതിപക്ഷ നേതാവിനെതിരെ രംഗത്തിറങ്ങിയപ്പോഴാണ് കോണ്‍ ഗ്രസ് പാളയത്തിലെ പടയെന്നതും വിചിത്രം. സതീശന്‍റെ ആക്രമണങ്ങള്‍ക്ക് മറുപണിയായാണ് വിജിലന്‍സ് അന്വേഷണമെന്നാണ് പരക്കെ സംസാരം. വിദേശത്ത് പണം പിരിക്കുന്ന ലോകകേരളസഭയ്ക്കെതിരെ സതീശന്‍റെ ആക്രമണത്തിന് കൃത്യമായ മറുപണി നടത്താനായില്ലെങ്കിലും സമൂഹമാധ്യമങ്ങളിലും കവലപ്രസംഗങ്ങളിലും സതീശനെ എയറില്‍ നിര്‍ത്താന്‍ ഇതുപയോഗിക്കാമെന്ന കണക്കു കൂട്ടലിലാണ് അന്വേഷണമെന്നാണ് സൂചന.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക സതീശൻ വെട്ടിനിരത്തിയെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ പരാതി. മുതിർന്ന നേതാക്കളെ സതീശൻ അവഗണിക്കുന്നുവെന്നും ഗ്രൂപ്പുകൾ ആരോപിച്ചു. പ്രശ്നത്തിൽ കേരളത്തിന്റെ ചുമതലയുള്ള താരീഖ് അൻവർ നേതൃത്വത്തിനൊപ്പം നിന്നതും ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചു.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സൗകര്യാർത്ഥം നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കും.
ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ അർഹമായ പ്രതിനിധ്യമില്ലെന്നറിയിച്ച്‌ ദളിത് നേതാക്കളും ഖാർഗെയ്ക്ക് പരാതി നൽകും.

Advertisement